എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ തുറക്കും

എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ തുറക്കും
alternatetext

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും.

ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വില്‍പനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന്‌ തുക അനുവദിക്കുകയായിരുന്നു.