എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവഗണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍

എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവഗണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍
alternatetext

കോഴിക്കോട് : എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവഗണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച്‌ അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്ബസ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ കയറി.

യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണ്ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസ്സിനിടെയിലും സര്‍വ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്‌ഐ വൈകിട്ട് കറുത്ത ബാനറുയര്‍ത്തി. ‘സംഘി ഗവര്‍ണ്ണര്‍ തിരിച്ച്‌ പോവുക’എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയര്‍ത്തിയത്. മറ്റന്നാള്‍ ക്യാമ്ബസില്‍ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവര്‍ണ്ണറുടെ സ‍ര്‍വ്വകലാശാലയിലെ പ്രധാന പരിപാടി.

എസ്‌എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് ഗവര്‍ണ്ണര്‍ സ‍ര്‍വ്വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സുരക്ഷ ഗവര്‍ണ്ണര്‍ക്ക് ഒരുക്കുന്നുണ്ട്.