സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌

സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌
alternatetext

തിരുവനന്തപുരം : നവ കേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാറിന്റെയും എക്സോട്ടിലുള്ള പൊലീസുകാരൻ സന്ദീപിന്റെയും വീട്ടില്‍ പൊലീസ് കാവല്‍. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

ബാരിക്കേഡുകള്‍ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവര്‍ത്തകരും സംഘം ചേര്‍ന്നിട്ടുണ്ട്.

മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതല്‍ വിവാദമായിരുന്നു. ‘ജീവൻ രക്ഷാപ്രവര്‍ത്തനമെന്ന’ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കുമാര്‍ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓര്‍ഡിനേഷൻ ചുമതല മാത്രമുള്ള ഗണ്‍മാൻ, ക്രസമാധാന പ്രശ്നത്താല്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്.