യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
alternatetext

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി, കേന്ദ്ര ആഭ്യന്തരമന്ത്രി, നാഷണല്‍ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻ അനില്‍ കല്ലിയൂരി മര്‍ദ്ദിച്ചു എന്ന് ആരോപിച്ച്‌ ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിൻ ഷെരീഫ് ആണ് പരാതി നല്‍കിയത്. ഗണ്മാനും സംഘവും കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് കണ്ടില്ലെന്നും തന്റെ സുരക്ഷയൊരുക്കുന്ന ഗണ്‍മാൻ ചാടിവീണയാളെ തള്ളി മാറ്റുന്നത് കണ്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ യൂണിഫോമിലുള്ള പോലീസുകാര്‍ കെഎസ്‌യുക്കാരെ തടയുന്നതാണ് കണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടെയുള്ള അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് മുഖ്യമന്ത്രിയുടെ വാഹനം തടയുമ്ബോഴാണ് പോലീസ് ഇടപെടുന്നതെന്നും കരിങ്കൊടി പ്രതിഷേധത്തെ ആരും എതിര്‍ക്കുന്നില്ല എന്നുമാണ് മന്ത്രിമാരുടെ നിലപാട്. അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മാറ്റുമ്ബോള്‍ പിടിവലി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജുവും അപകടമുണ്ടായാലോ എന്ന ആശങ്ക മന്ത്രി കെ രാജനും പ്രകടിപ്പിച്ചു.

അതേസമയം മുഖ്യമന്ത്രി അതിരു കടക്കുകയാണ് എന്നും ഇത് തുടര്‍ന്നാല്‍ പിണറായി വിജയന്റെ ഭാഷയില്‍ പറയുന്ന ജീവൻ രക്ഷാപ്രവര്‍ത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം ആണെന്നും പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പം ആണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.