ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഉടൻതന്നെ പ്രവർത്തനരഹിതമാക്കും: കേന്ദ്ര ധനകാര്യ സഹമന്ത്രി

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഉടൻതന്നെ പ്രവർത്തനരഹിതമാക്കും: കേന്ദ്ര ധനകാര്യ സഹമന്ത്രി
alternatetext

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഉടൻതന്നെ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. കേന്ദ്രസർക്കാർ കണക്കനുസരിച്ച് ഈ വർഷം ജൂൺ വരെ 54 കോടി 68 ലക്ഷം പാൻ കാർഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇതുവരെ പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.