കാലിയായ ഖജനാവ് സാക്ഷിയാക്കി മന്ത്രിമാരുടെ ആർഭാടയാത്ര; പിച്ചച്ചട്ടിയുമായി കേരള കർഷക യൂണിയൻ പ്രതിഷേധം.

കാലിയായ ഖജനാവ് സാക്ഷിയാക്കി മന്ത്രിമാരുടെ ആർഭാടയാത്ര; പിച്ചച്ചട്ടിയുമായി കേരള കർഷക യൂണിയൻ പ്രതിഷേധം.
alternatetext

ഇടുക്കി: കാലിയായ ഖജനാവ് സാക്ഷിയാക്കി മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ആർഭാടയാത്രയിൽ മൂലമറ്റത്ത് വേറിട്ട പ്രതിഷേധം. ഇടുക്കി ജില്ലാ ആസ്ഥാനത്ത് ആഢംബരമായി എത്തിയ നവകേരളയാത്രയിൽ പ്രതിഷേധിച്ച് കേരള കർഷക യൂണിയന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പ്രവർത്തകരാണ് പിച്ചച്ചട്ടിയുമായി അണിനിരന്നത്. മൂലമറ്റത്തെ ട്രഷറി ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധസമരം നടന്നത്.