മാവേലിക്കര: മാവേലിക്കര ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ മതിൽ തകർത്ത സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
മാവേലിക്കര യുടെ ചരിത്രമുറങ്ങുന്ന മണ്ണിൽ രാജഭരണ കാലത്ത് ഉയർന്ന മതിൽ നഗരസഭയുടെ സംരക്ഷണത്തിലായിരുന്നു.നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൻ്റെ സുരക്ഷിതത്വം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് രാത്രിയിൽ നടന്ന ഈ കൃത്യം. പോലീസ് നിഷ്ക്രിയമായിരിക്കുന്ന നടപടി തികച്ചും അപലപനീയം ആണ്.
കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജകമണ്ഡലം പ്രസിഡൻ്റ് റജി വി ഗ്രീൻലാൻഡ് അധ്യക്ഷത വഹിച്ചു .ഡിസിസി സെക്രട്ടറി അലക്സ് മാത്യൂ, കെപിസിസി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി വർഗീസ് പോത്തൻ, നിയോജക മണ്ഡലം ഭാരവാഹികളായ ഡോ: അബ്ദുൾ റസാഖ്,ജനാർദ്ദനൻ നായർ, തുളസി ഭായി,ജോൺ ജോസഫ്, ഷഹിൻ ഹസ്സൻ,വിജയമ്മ, സ്‌മിനു റീബ ജോൺ ,ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു