കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. എം. സുജാത(54)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിന്‍റെയും ട്രെയിനിന്‍റെയും ഇടയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ റെയില്‍വേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് സുജാതയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല