69-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി.
‘മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രം സ്വന്തമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലയാളം ചിത്രം മൂന്നാം വളവ് ആണ്.
ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 കാറ്റഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 24 കാറ്റഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.
‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി.
മാധവന് സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ‘സർദാര് ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.