41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
alternatetext

കോഴിക്കോട്: ഐടി ഉദ്യോഗസ്ഥനില്‍നിന്നും ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്ബ് ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ വടകര ബാലുശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ യുവാവ് കെണിയില്‍ വീഴ്ത്തുകയായിരുന്നു.

യുവാവിന്റെ കയ്യില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ഷഹല്‍ പണം തട്ടിയെടുത്തത്. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്