തിരുവനന്തപുരം: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍. അതേസമയം 2019നേക്കാള്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നേതൃയോഗം വിലയിരുത്തി.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ കടുത്ത മത്സര പ്രതീതി സൃഷ്ടിക്കുന്നത്. ലോക്സഭയില്‍ സിപിഎം അംഗബലം പരമാവധി വര്‍ധിപ്പിക്കണം. ഇതിനായി സഖ്യസാധ്യത പരമാവധി വിനിയോഗിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു