Adithya News https://adithyanews.co.in/ Malayalam Online News Channel Fri, 15 May 2026 13:50:45 +0000 en-US hourly 1 https://adithyanews.co.in/storage/2025/02/cropped-cropped-cropped-adithya-news-logo-1-32x32.png Adithya News https://adithyanews.co.in/ 32 32 എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07 https://adithyanews.co.in/sslc-pareekshaphalam-prakhaypichu/ Fri, 15 May 2026 13:50:43 +0000 https://adithyanews.co.in/?p=34324 തിരുവനന്തപുരം: എസ്എസ്എൽസിക്ക് സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനം വിജയം. 30,514 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസാണ്. വിജയശതമാനവും ഫുൾ എപ്ലസും കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. പുതിയ കരിക്കുലവും ചോദ്യപേപ്പർ രീതിയിൽ വരുത്തിയ മാറ്റവുമാണ് ഇടിവിന് കാരണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.  വാരിക്കോരി മാർക്കെന്ന ആക്ഷേപം ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. പുതിയ പാഠപുസ്തകങ്ങളായിരുന്നു ഇത്തവണ. കഠിന ചോദ്യങ്ങളുടെ എണ്ണം കൂട്ടി,

The post എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07 appeared first on Adithya News.

]]>
തിരുവനന്തപുരം: എസ്എസ്എൽസിക്ക് സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനം വിജയം. 30,514 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസാണ്. വിജയശതമാനവും ഫുൾ എപ്ലസും കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. പുതിയ കരിക്കുലവും ചോദ്യപേപ്പർ രീതിയിൽ വരുത്തിയ മാറ്റവുമാണ് ഇടിവിന് കാരണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്. 

വാരിക്കോരി മാർക്കെന്ന ആക്ഷേപം ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. പുതിയ പാഠപുസ്തകങ്ങളായിരുന്നു ഇത്തവണ. കഠിന ചോദ്യങ്ങളുടെ എണ്ണം കൂട്ടി, ചോദ്യപേപ്പർ പാറ്റേണും ഇത്തവണ മാറി.  കഴിഞ്ഞ വര്‍ഷത്തേക്കാൾ 43 ശതമാനം കുറവാണ് ഇത്തവണ വിജയം. ഫുൾ എപ്ലസ് കുത്തനെ കുറഞ്ഞ് നേർ പകുതിയോളമായി. ഇത്തവണ ഫുൾ എ പ്ലസ് നേടിയത് 30,514 പേർ മാത്രം. പരീക്ഷ എഴുതിയ 4,10,456 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. 

ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ. 99.72 ശതമാനം ജയം. കുറവ് തിരുവനന്തപുരത്ത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു. പുനർമൂല്യനിർണത്തിനുള്ള അപേക്ഷ നാളെ മുതൽ 21ആം തീയതി വരെ നൽകാം. ജൂൺ ആദ്യവാരത്തിൽ സേ പരീക്ഷ. അവസാന വാരം സേ ഫലം പ്രസിദ്ധീകരിക്കും.

3,60,844 പ്ലസ് 1 റഗുലർ സീറ്റുകളിപ്പോൾ ഉണ്ട്. കൂടുതൽ സീറ്റുകൾ മുൻവർഷത്തെ പോലെ അനുവദിക്കും.25ആം തീയതി മുതൽ പ്ലസ് വൺ അപേക്ഷ ആരംഭിക്കും.  പുതിയ മന്ത്രിയാകാത്തതിനാൽ ഇത്തവണ ഫലം പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. 1986 ബാച്ചിലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരി ഇന്ന് ഫലം പ്രഖ്യാപിച്ചതും കൗതുകമായി

The post എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07 appeared first on Adithya News.

]]>
മുഖ്യമന്ത്രിയുടെ യാത്രക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതിയെന്ന് വി ഡി സതീശൻ https://adithyanews.co.in/mukhyamanthriyude-yathrakku/ Fri, 15 May 2026 13:41:44 +0000 https://adithyanews.co.in/?p=34321 പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലി മാറ്റവുമായി വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് നല്‍കി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. തനിക്കായി പുതിയ കാറ് വേണ്ടെന്നാണ് സതീശൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയാൽ ഭരണ

The post മുഖ്യമന്ത്രിയുടെ യാത്രക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതിയെന്ന് വി ഡി സതീശൻ appeared first on Adithya News.

]]>
പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലി മാറ്റവുമായി വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് നല്‍കി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു.

തനിക്കായി പുതിയ കാറ് വേണ്ടെന്നാണ് സതീശൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയാൽ ഭരണ സംവിധാനത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശമാണ്. കാരണം അത്രയും സാമ്പത്തിക നില മോശമായ സമയത്ത് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണം. ഉള്ള കാർ ഏതാണോ അത് ഉപയോഗിക്കും, ഏത് കാറാണോ എടുക്കും, കളർ നോക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കിഫ് ഹൌസിൽ നിന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോമീറ്റർ പിണറായി പാഞ്ഞുപോയിരുന്നത് വാഹന കൂട്ടങ്ങളുമായാണ്. കോൺവോയ് കടന്ന് പോകുമ്പോൾ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്ക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു.

ഭരണം വിഡി സതീശനിലേക്കെത്തുമ്പോൾ ആദ്യ പൊളിച്ചെഴുത്ത് ഈ സംവിധാനത്തിലാണ്. ഏറിപ്പോയാൽ ഒരു പൈലറ്റും എസ്കോട്ടും. അതിനപ്പുറമൊരു സുരക്ഷയുടേയും ആവശ്യം ഇല്ലെന്നും അകമ്പടി വാഹനങ്ങൾ എണ്ണം കുറക്കണമെന്നും ഉള്ള കർശന നിർദ്ദേശം പൊലീസിനുണ്ട്.

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പോലീസും എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു വിഡി സതീശന്റെ നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

The post മുഖ്യമന്ത്രിയുടെ യാത്രക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതിയെന്ന് വി ഡി സതീശൻ appeared first on Adithya News.

]]>
വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ https://adithyanews.co.in/v-d-satheesante-sathyaprathinja/ Fri, 15 May 2026 13:33:22 +0000 https://adithyanews.co.in/?p=34318 തിരുവനന്തപുരം: വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്. ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തരൂർ അറിയിച്ചത്. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി വിഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,

The post വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ appeared first on Adithya News.

]]>
തിരുവനന്തപുരം: വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്. ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തരൂർ അറിയിച്ചത്.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി വിഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌‌ഞ നടക്കും.

The post വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ appeared first on Adithya News.

]]>
സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും https://adithyanews.co.in/kalavarsham-nerathe-athum/ Fri, 15 May 2026 13:24:50 +0000 https://adithyanews.co.in/?p=34316 സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും. മെയ് 26ഓടെ തെക്ക്-പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ, വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

The post സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും appeared first on Adithya News.

]]>
സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും. മെയ് 26ഓടെ തെക്ക്-പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ, വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

The post സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും appeared first on Adithya News.

]]>
ശബരിമല യുവതി പ്രവേശനം;സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി https://adithyanews.co.in/sabarimala-yuvathi-prevesam-vadam/ Fri, 15 May 2026 01:59:42 +0000 https://adithyanews.co.in/?p=34313 ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം നടന്നത്. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കിൽ ആചാര കാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. നേരത്തെ യുവതി പ്രവേശനത്തിൽ അനുകൂല

The post ശബരിമല യുവതി പ്രവേശനം;സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി appeared first on Adithya News.

]]>
ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം നടന്നത്. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കിൽ ആചാര കാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.

നേരത്തെ യുവതി പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതിൽ കൃത്യമായ നിലപാട് പറഞ്ഞില്ല. ആചാരകാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്നാണ് യുവതി പ്രവേശത്തെ എതിർക്കുന്നവർ വാദിച്ചത്. എന്നാൽ, മതത്തിന് പുറത്ത് നിൽക്കുന്നവർക്കും ആചാരങ്ങളെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാം എന്ന് യുവതി പ്രദേശത്തെ അനുകൂലിക്കുന്നവർ വാദിച്ചു.

വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് നാഗരത്ന നടത്തിയത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തി. ഒൻപതംഗ ഭരണഘടന ബഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും യുവതി പ്രവേശന വിധി പുന:പരിശോധിക്കണോ എന്ന് തീരുമാനിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് വീണ്ടും വാദം നടത്തണം. വാദം പൂർത്തിയായ സാഹചര്യത്തിൽ സുപ്രീംകോടതി വേനലവധിക്ക് ശേഷം വിധി പറയാനാണ് സാധ്യത.

The post ശബരിമല യുവതി പ്രവേശനം;സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി appeared first on Adithya News.

]]>
‘വി.ഡി സതീശന് ആശംസകള്‍’; ഒടുവില്‍ മൗനം വെടിഞ്ഞ് ചെന്നിത്തല https://adithyanews.co.in/v-d-satheesanu-asamsakal/ Fri, 15 May 2026 01:52:12 +0000 https://adithyanews.co.in/?p=34310 മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് തിരിച്ച രമേശ് ചെന്നിത്തല ഒടുവില്‍ മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി സതീശന് ആശംസകള്‍ നേർന്ന അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു. മന്ത്രി സഭയില്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മന്ത്രി സഭയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു മറുപടി. നന്ദി കേട് കാണിച്ചോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. മുഖ്യമന്ത്രിയായി വി.ഡി സതീശനെ

The post ‘വി.ഡി സതീശന് ആശംസകള്‍’; ഒടുവില്‍ മൗനം വെടിഞ്ഞ് ചെന്നിത്തല appeared first on Adithya News.

]]>
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് തിരിച്ച രമേശ് ചെന്നിത്തല ഒടുവില്‍ മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ച വി.ഡി സതീശന് ആശംസകള്‍ നേർന്ന അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു. മന്ത്രി സഭയില്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മന്ത്രി സഭയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു മറുപടി. നന്ദി കേട് കാണിച്ചോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന രമേശ് ചെന്നിത്തല വ്യാഴാഴ്ച ചേർന്ന കോണ്‍ഗ്രസ് ലെസിസ്ലേറ്റീവ് പാർട്ടി യോഗത്തില്‍ നിന്നും വിട്ടു നിന്നു. വെള്ളിയാഴ്ച പുലർ‌ച്ചെയോടെ ഗുരുവായൂർ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തെ കുറിച്ച്‌ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായത്.

അതേസമയം, ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രി അല്ലെങ്കില്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന നിലപാടാണ് രമേശ് ചെന്നിത്തലക്ക് എന്നാണ് അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്ന നേതാക്കള്‍ ഇന്നലെ പറഞ്ഞത്. രമേശ് ചെന്നിത്തലയെ കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചേക്കും എന്ന പ്രതീക്ഷയിലാണ് അണികള്‍.

The post ‘വി.ഡി സതീശന് ആശംസകള്‍’; ഒടുവില്‍ മൗനം വെടിഞ്ഞ് ചെന്നിത്തല appeared first on Adithya News.

]]>
പെട്രോളിനും ഡീസലിനും വില കൂട്ടി https://adithyanews.co.in/petrolinum-dieselinum-vila-kooti/ Fri, 15 May 2026 01:45:01 +0000 https://adithyanews.co.in/?p=34307 ദില്ലി: പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിപ്പിച്ചു. മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക

The post പെട്രോളിനും ഡീസലിനും വില കൂട്ടി appeared first on Adithya News.

]]>
ദില്ലി: പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിപ്പിച്ചു. മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.

രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.

2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്

The post പെട്രോളിനും ഡീസലിനും വില കൂട്ടി appeared first on Adithya News.

]]>
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും https://adithyanews.co.in/sslc-today-result/ Fri, 15 May 2026 01:36:16 +0000 https://adithyanews.co.in/?p=34304 തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത.

The post എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും appeared first on Adithya News.

]]>
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത.

പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത.  99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നന്പറിലും ഫലം ലഭിക്കും

The post എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും appeared first on Adithya News.

]]>
തിരക്കിനിടയിൽ അല്പനേരം https://adithyanews.co.in/thirakkinidayil-alpaneram/ Thu, 14 May 2026 15:37:36 +0000 https://adithyanews.co.in/?p=34300 തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.ചിത്രത്തിന്റെ രചന സംവിധാനം ജയൻ ആനിക്കാട് നിർവഹിക്കുന്നു. ആഡ്സ് പ്രൊഡക്ഷൻ ഹൗസ് &നിലാവ് ക്രിയേഷൻസിന്റെ ബാനറിൽ ടോൺസ് അലക്സ്‌,രവി പട്ടാമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളിൽ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ.അവരുടെ കഥയാണ് ചിത്രം പറയുന്നത്.എത്രത്തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ

The post തിരക്കിനിടയിൽ അല്പനേരം appeared first on Adithya News.

]]>
തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.ചിത്രത്തിന്റെ രചന സംവിധാനം ജയൻ ആനിക്കാട് നിർവഹിക്കുന്നു. ആഡ്സ് പ്രൊഡക്ഷൻ ഹൗസ് &നിലാവ് ക്രിയേഷൻസിന്റെ ബാനറിൽ ടോൺസ് അലക്സ്‌,രവി പട്ടാമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളിൽ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ.അവരുടെ കഥയാണ് ചിത്രം പറയുന്നത്.എത്രത്തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ അല്പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നൽകുന്ന പ്രമേയമാണിത്.

നിരഞ്ജൻ,നവൻലാൽ, അനിരുധ്,ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ് അഭിനേതാക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനിൽരാജ് ,സിറിൽ,പ്രദീപ്‌ നെയ്യാറ്റിൻകര, ആശാരാജ്,മുരളി കുട്ടമ്പുഴ, ശ്രീകണ്ഠൻ മാരാരിക്കുളം, നിത്യ എ മേനോൻ,ദേവിക എന്നിവരും അഭിനയിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി. ഡി ഓ പി &എഡിറ്റിംഗ് ടോൺസ് അലക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ എ എസ് അജ്മൽ. ലിറിക്സ് ഡോ. പ്രേം കുമാർ. സംഗീതം മനു രമേശൻ.
ആർട്ട് ഷൈൻ ചന്ദ്രൻ. കോസ്ട്യൂമർ ശാന്തി പ്രിയ. മേക്കപ്പ് വിനില കോടഞ്ചേരി. ഓറിയോഗ്രാഫി അനന്തു. ഡിസൈൻസ് ഷൈൻ ചാലക്കുടി, അഗസ്റ്റിൻ ജോസ്. വിതരണം&സ്റ്റുഡിയോ ശുഭശ്രീ സ്റ്റുഡിയോസ്. ഡി ഐ & കളറിസ്റ്റ് ശ്രീജിത്ത് എ യൂ.
പി ആർ ഓഎം കെ ഷെജിൻ.

The post തിരക്കിനിടയിൽ അല്പനേരം appeared first on Adithya News.

]]>
എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച;മോഷ്ടാവ് പിടിയിൽ. https://adithyanews.co.in/moshtav-pidiyil/ Thu, 14 May 2026 15:18:59 +0000 https://adithyanews.co.in/?p=34297 എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. മഹാരാഷ്ട്ര പുണെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയായിരുന്നു കവർച്ച നടന്നത്. ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്.

The post എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച;മോഷ്ടാവ് പിടിയിൽ. appeared first on Adithya News.

]]>
എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. മഹാരാഷ്ട്ര പുണെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയായിരുന്നു കവർച്ച നടന്നത്. ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്.

ആർക്കും സംശയം തോന്നാത്ത രീതിയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയായിരുന്നു കവർച്ച. ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി. പ്രതി പുണെയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘം പുണെയിലെത്തി. ഈ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എറണാകുളം എസിപി സുരേഷ് കെ.ജി., പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി വിറ്റഴിച്ച ലാപ്ടോപ്പുകൾ ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ., അഖിൽ പത്മൻ, വിനീഷ് ബി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

The post എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച;മോഷ്ടാവ് പിടിയിൽ. appeared first on Adithya News.

]]>