ചന്ദ്രഗിരിയിലെ കൊലപാതകം - ഭാഗം 23

Written by Subash.G.Vettiyar

അപർണ്ണ ഉടൻതന്നെ ചന്ദ്രഗിരിയിലേക്ക് തിരിച്ചു. രഞ്ജിത്തിനെ ചോദ്യം ചെയ്യാൻ അവർ തീരുമാനിച്ചു. വീട്ടിലെത്തിയപ്പോൾ രഞ്ജിത്ത് അവിടെയുണ്ടായിരുന്നു. അവൻ്റെ മുഖത്ത് ദുഃഖവും ഭയവും ഒരുപോലെ നിഴലിച്ചിരുന്നു. "രഞ്ജിത്ത്, ഞങ്ങൾക്ക് നിങ്ങളോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്," അപർണ്ണ ഗൗരവത്തോടെ പറഞ്ഞു. "നിങ്ങൾ എന്തിനാണ് ശേഖരനെ വിളിച്ചത്?" രഞ്ജിത്ത് ആദ്യം നിഷേധിക്കാൻ ശ്രമിച്ചെങ്കിലും, ഫോൺ രേഖകൾ പോലീസിൻ്റെ കൈവശമുണ്ടെന്ന് അറിഞ്ഞപ്പോൾ അവൻ സത്യം തുറന്നു പറഞ്ഞു. "അത്... അത് ആ താക്കോലിനെക്കുറിച്ചായിരുന്നു." "ഏത് താക്കോലിനെക്കുറിച്ച്?" അപർണ്ണ ആകാംഷയോടെ ചോദിച്ചു. "ഗീത ചേട്ടത്തിയാണ്  ആ താക്കോലിനെക്കുറിച്ച് എന്നോട് ആദ്യമായി പറയുന്നത്," രഞ്ജിത്ത് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. "അവർക്ക്  ആ താക്കോൽ എവിടെ നിന്നോ കിട്ടി എന്നാണ് എന്നോട് പറഞ്ഞത്. അത് നമ്മുടെ പഴയ നിലവറ തുറക്കുന്ന താക്കോലാണെന്ന് അവൾക്ക് സംശയം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ അവൾ ശേഖരൻ അങ്കിളിനെ വിളിക്കാൻ എന്നോട് പറഞ്ഞിരുന്നു."

ചന്ദ്രഗിരിയിലെ കൊലപാതകം - ഭാഗം 23

അപർണ്ണയുടെ നെറ്റി ചുളിഞ്ഞു. "ഗീതയ്ക്ക് എങ്ങനെയാണ് ആ താക്കോൽ കിട്ടിയത്? " രഞ്ജിത്ത് വിഷമത്തോടെ തല കുനിച്ചു. "ഗീത ചേട്ടത്തിയുടെ   മരണത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവർ  എന്നെ വിളിച്ചു. ആ താക്കോൽ അവളുടെ കൈവശമുണ്ടെന്നും, അവർക്കാരെയോ ഭയമുണ്ടന്നെയും പറഞ്ഞു. അച്ഛനും രമേശനും മരിച്ചതിന് ശേഷം അവൾക്ക് ഭയമായിരുന്നു, ആരെയും വിശ്വസിക്കാൻ അവർക്ക് കഴിഞ്ഞില്ല." "എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് ഈ വിവരം ഞങ്ങളോട് നേരത്തെ പറഞ്ഞില്ല?" വിനോദ് രോഷത്തോടെ ചോദിച്ചു. "പേടികൊണ്ടാണ് സാർ," രഞ്ജിത്ത് തേങ്ങലോടെ പറഞ്ഞു. "അച്ഛനും ചേട്ടന്മാരും ചേട്ടത്തിയും   മരിച്ച രീതി കണ്ടിട്ട് എനിക്കും പേടിയായി. ചേട്ടത്തിയുടെ  താക്കോൽ കാണാതായതിനെക്കുറിച്ച് പറഞ്ഞാൽ, എന്നെ സംശയിക്കുമോ എന്ന് ഞാൻ ഭയന്നു." അപർണ്ണ ആശ്ചര്യത്തോടെ ചോദിച്ചു, "ഗീതയുടെ കൈവശമുണ്ടായിരുന്ന താക്കോൽ എവിടെ പോയി? നിങ്ങൾ കണ്ടിട്ടുണ്ടോ? "ഇല്ല മേഡം. ഞാൻ ആ താക്കോൽ കണ്ടിട്ടില്ല. അവരുടെ  മുറിയിലും അത് ഉണ്ടായിരുന്നില്ല," രഞ്ജിത്ത് മറുപടി നൽകി. ഈ വെളിപ്പെടുത്തൽ കേസിന്റെ ഗതി വീണ്ടും മാറ്റിമറിച്ചു. താക്കോൽ ആദ്യം ഗീതയുടെ കൈവശമായിരുന്നു. അവളുടെ മരണശേഷം അത് അപ്രത്യക്ഷമായിരിക്കുന്നു. ആരാണ് ആ താക്കോൽ എടുത്തത്? അവർക്ക് നിലവറയെക്കുറിച്ചും അതിലെ രഹസ്യങ്ങളെക്കുറിച്ചും അറിയാമായിരുന്നോ?

"ഇല്ല മേഡം. ഞാൻ ആ താക്കോൽ കണ്ടിട്ടില്ല. അവരുടെ  മുറിയിലും അത് ഉണ്ടായിരുന്നില്ല," രഞ്ജിത്ത് മറുപടി നൽകി. ഈ വെളിപ്പെടുത്തൽ കേസിന്റെ ഗതി വീണ്ടും മാറ്റിമറിച്ചു. താക്കോൽ ആദ്യം ഗീതയുടെ കൈവശമായിരുന്നു. അവളുടെ മരണശേഷം അത് അപ്രത്യക്ഷമായിരിക്കുന്നു. ആരാണ് ആ താക്കോൽ എടുത്തത്? അവർക്ക് നിലവറയെക്കുറിച്ചും അതിലെ രഹസ്യങ്ങളെക്കുറിച്ചും അറിയാമായിരുന്നോ? "രഞ്ജിത്ത്, നിങ്ങൾ ശേഖരനോട് താക്കോലിനെക്കുറിച്ച് സംസാരിച്ചപ്പോൾ എന്തെങ്കിലും പ്രത്യേക വിവരങ്ങൾ അറിഞ്ഞോ?" അപർണ്ണ ചോദിച്ചു. "ശേഖരൻ അങ്കിൾ പറഞ്ഞത് അത് വളരെ പഴയ താക്കോലാണെന്നും, ഒരുപക്ഷേ ഒന്നിലധികം താക്കോലുകൾ ഉപയോഗിച്ച് തുറക്കുന്ന ഒരു നിലവറയുടേതാകാം എന്നുമാണ്. അതിൻ്റെ രൂപകൽപ്പനയും പഴക്കവും വെച്ച് വിലപ്പെട്ട എന്തെങ്കിലും സൂക്ഷിച്ചിരുന്ന സ്ഥലമായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു അപർണ്ണയുടെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു. ഗീതയ്ക്ക് താക്കോൽ എങ്ങനെ കിട്ടി? ഒരുപക്ഷേ, അവൾ രഹസ്യ അറ കണ്ടെത്താൻ ശ്രമിച്ചിരിക്കാം. അതിനിടയിൽ കൊലയാളിയെ തിരിച്ചറിഞ്ഞതു കൊണ്ടാണോ അവളെ കൊന്നത്? താക്കോൽ മോഷ്ടിച്ചത് കൊലയാളിയായിരിക്കുമോ? "രഞ്ജിത്ത്, ഗീത ആ താക്കോലിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചപ്പോൾ, ആരെങ്കിലും അവളെ പിന്തുടരുന്നതായി പറഞ്ഞിരുന്നോ?" അപർണ്ണ ചോദിച്ചു.

"അതെ മേഡം," രഞ്ജിത്ത് ഓർത്തു. "അവർക്ക് കുറച്ചു ദിവസങ്ങളായി ആരോ തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. രാത്രിയിൽ ജനലിലൂടെ ആരോ നോക്കുന്നതായി അവർക്ക് സംശയം ഉണ്ടായിരുന്നു." ഈ വിവരം കേട്ടപ്പോൾ അപർണ്ണയ്ക്ക് എല്ലാം വ്യക്തമായി. കൊലയാളി ഗീതയെ പിന്തുടർന്നിരുന്നു. അവൾ താക്കോൽ കണ്ടെത്തിയതും, നിലവറയുടെ രഹസ്യം അറിയാൻ ശ്രമിച്ചതും കൊലയാളി അറിഞ്ഞു. അതുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയത്, താക്കോലും കൈക്കലാക്കിയത്. ഇപ്പോൾ പോലീസിൻ്റെ ലക്ഷ്യം ആ താക്കോൽ കൈവശമുള്ള കൊലയാളിയെ കണ്ടെത്തുക എന്നതാണ്. അവർ ചന്ദ്രഗിരിയിലെ ഓരോ മുക്കും മൂലയും ആ രഹസ്യ നിലവറയ്ക്കായി തിരയാൻ തുടങ്ങി. സമയം കുറഞ്ഞു വരികയാണ്, കൊലയാളി അടുത്ത ലക്ഷ്യം വെക്കാൻ സാധ്യതയുണ്ട്.

തുടരും